Latest NewsKerala

ഇന്ധനവിലയിൽ കുറവ് ; വിലവിവരം ഇങ്ങനെ

തിരുവനന്തപുരം : ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ വലിയ വ്യത്യാസം കാണാമായിരുന്നു. എന്നാലിപ്പോൾ 5 രൂപയുടെ വ്യത്യാസമാണ് ഇവ തമ്മിലുള്ളത്.

പെട്രോള്‍ ലിറ്ററിന് പതിനെട്ട് പൈസ കുറഞ്ഞ് 73.44 രൂപയിലും ഡീസൽ ലിറ്ററിന് പതിനേഴ് പൈസ കുറഞ്ഞ് 69.05 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.44 രൂപയും ഡീസൽ ലിറ്ററിന് 69.05 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 72.16 രൂപയും ഡീസലിന് 67.74 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 72.47 രൂപയും ഡീസലിന് 68.05 രൂപയുമാണ് ലിറ്ററിന്‍റെ നിരക്ക്.

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്. ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍

പെട്രോള്‍ വില:
ന്യൂഡല്‍ഹി: 70.18
കൊല്‍ക്കത്ത: 72.44
മുംബൈ: 75.88
ചെന്നൈ:72.90

ഡീസല്‍ വില :-
ന്യൂഡല്‍ഹി: 64.17
കൊല്‍ക്കത്ത: 66.09
മുംബൈ: 67.28
ചെന്നൈ: 67.88

shortlink

Related Articles

Post Your Comments

Related Articles


Back to top button