നെയ്റോബി: ബജറ്റില്‍ തന്റെ മണ്ഡലത്തില്‍ പണം അനുവദിക്കാത്തതിന് വനിതാ എംപിയുടെ മുഖത്തടിച്ച എംപി അറസ്റ്റിൽ. ബജറ്റ് കമ്മിറ്റിയില്‍ അംഗമായിരുന്ന എംപി ഫാതുമ ഗെഡിയെ മർദിച്ചതിന് വടക്ക് കിഴക്കന്‍ കെനിയയിലെ വാജിര്‍ ഈസ്റ്റ് മണ്ഡലത്തിലെ എംപി റാഷിദ് ഖാസിം ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതിഷേധിച്ച് വനിതാ എംപിമാര്‍ പാര്‍ലമെന്റില്‍നിന്ന് വോക്കൗട്ട് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.
പാര്‍ലമെന്റിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുവെച്ച് ഫാതുമയും ഖാസിമും തമ്മില്‍ ബജറ്റ് വിഹിതം സംബന്ധിച്ച് വാക്കേറ്റമുണ്ടാകുകയും ഇത് കൈയേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഇയാള്‍ പുരുഷ സഹപ്രവര്‍ത്തകരുമായി ചേർന്ന് ഫാതുമയെ അവഹേളിക്കുകയും ചെയ്തു. ഇതോടെ വനിതാ എംപിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
Post Your Comments