Latest NewsKeralaNattuvartha

മണ്ണിടിച്ചില്‍ : അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം : നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാള്‍ കാവിലപ്പടിയിലുണ്ടായ അപകടത്തിൽ ആസാം സ്വദേശി ഗ്യാങ് ചന്ദാണ് മരിച്ചത്. കെട്ടിടത്തിന് താഴ്ഭാഗത്തെ നിര്‍മ്മാണ പ്രവർത്തങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ പെട്ടെന്ന് തൊഴിലാളിയുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും മണ്ണ് നീക്കം ചെയ്ത് തൊഴിലാളിയെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ചങ്ങരംകുളം പോലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button