
കാറും വീടും ആരോഗ്യവുമൊക്കെ ഇന്‍ഷ്വര്‍ ചെയ്യുന്നത് സാധാരണമാണ്. സാമാന്യം സാമ്പത്തികമുള്ളവരില്‍ ഇത്തരത്തില്‍ ഏതെങ്കിലും ഒരു ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ അപൂര്‍വ്വമായിരിക്കും. പക്ഷേ അതിസമ്പന്നരായ ചിലര്‍ കോടിക്കണക്കിന് രൂപ മുടക്കി ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത് എന്താണെന്ന് കേട്ടാല്‍ അമ്പരന്ന് പോകും. ശരീരത്തില്‍ ഏറ്റവും സുന്ദരമെന്ന് തോന്നുന്ന അവയവങ്ങളാണ് ഇവര്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. ഹോളിവുഡ് നടിമാരും നടന്‍മാരും മോഡലകളും പോപ്പ് ഗായകരുമൊക്കെ ഇത്തരത്തില്‍ ശരീരഭാഗങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുന്നുണ്ട്.
നിതംബം, നാവ്, കാലുകള്‍, ഇടുപ്പ്, മുടി തുടങ്ങി സ്വന്തം പുഞ്ചിരി വരെ ഇന്‍ഷ്വര്‍ ചെയ്ത ചില സെലിബ്രിറ്റികളെ പരിചയപ്പെടാം. ലക്ഷക്കണക്കിന് ആരാധകരുള്ള സൗന്ദര്യധാമമായ കിം കര്‍ദാഷിയന്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത് അവരുടെ സുന്ദരമായ നിതംബമാണ്.

145 കോടി രൂപയാണ് ഇതിനായി മുടക്കിയ തുക. ജയിംസ് ബോണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച ഡാനിയല്‍ 65 കോടി രൂപയ്ക്ക് സ്വന്തം ശരീരം ഇന്‍ഷ്വര്‍ ചെയ്തിരിക്കുകയാണ്.

അമേരിക്കന്‍ പോപ് ഗായികയും ഓസ്ട്രേലിയന്‍ അഭിനേതാവ് ലിയാം ഹെംസ്വര്‍ത്തിന്റെ ഭാര്യയുമായ മിലിയാകാട്ടെ പ്രധാന്യം നല്‍കിയത് സ്വന്തം നാവിന് തന്നെയാണ്. ഏഴുകോടി രൂപയ്ക്കാണ് ഇവര്‍ നാവ് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്.

സ്വന്തം കാലുകള്‍ ഇന്‍ഷ്വര്‍ ചെയ്തവരുമുണ്ട്. ഫുട്ബോള്‍ താരമായ ഡേവിഡ് ബെക്കാം, ജര്‍മന്‍ അമേരിക്കന്‍ മോഡലായ ഹെയ്ദി, നടിയും മോഡലുമായ റിഹാന എന്നിവര്‍ യഥാക്രമം 485 കോടി, 13 കോടി, ഏഴ് കോടി എന്നീ തുകയ്ക്കാണ് കാലുകള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. കാലില്‍ ഒരു മറുകുള്ളതിനാല്‍ തുക കുറഞ്ഞുപോയെന്ന പരാതിയുമുണ്ട് ഹെയ്ദിക്ക്. പ്രസിദ്ധ ഗായികയായ ടെയ്‌ലറും 183 കോടി രൂപയ്ക്ക് തന്റെ കാലുകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.

പക്ഷേ ഹോളിവുഡ് സൂപ്പര്‍താരം ജൂലിയ റോബര്‍ട്ട്സ് ഇവരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തയാണ് . അവയവമല്ല സ്വന്തം പുഞ്ചിരി തന്നെ 208 കോടിയ്ക്ക് ഇവര്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുകയാണ്. കിം കര്‍ദാഷിയയെപ്പോലെ നിതംബം ഇന്‍ഷ്വര്‍ ചെയ്ത നടിയാണ് ജെന്നിഫര്‍ ലോപ്പസ്. നിതംബത്തിനൊപ്പം ഇടുപ്പും 187 കോടി രൂപയ്ക്കാണ് ഇവര്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്.
Post Your Comments