Latest NewsIndiaInternational

‘പുൽവാമ മറക്കില്ല.. പൊറുക്കില്ല’, ഇമ്രാന്റെ മുഖത്ത് പോലും നോക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി : വിരുന്നിനിടെ രാജ്യാന്തര മര്യാദ ലംഘിച്ച് നാണം കെട്ട് ഇമ്രാൻ

ബിഷ്‌കെക്ക്: കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിക്കിടയിലും നിറയുന്നത് ഇന്ത്യ-പാക്കിസ്ഥാന്‍ വൈരം തന്നെ. ഇന്ത്യന്‍ മണ്ണില്‍ ഭീകരവാദം കയറ്റി അയക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടിലാണ് ഇന്ത്യ. ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ പരസ്പ്പരം കണ്ടിട്ടും ഹസ്തദാനം പോലും ചെയ്യാന്‍ തയ്യാറാകാത്തതു തന്നെ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ബന്ധം വഷളായി എന്നും വ്യക്തമാക്കുന്നതാണ്. ഇമ്രാൻ ഖാനുമായി ഹസ്തദാനം നടത്തിയില്ലെന്ന് മാത്രമല്ല ,മുഖാമുഖം നോക്കാൻ പോലും മോദി തയ്യാറായില്ല .

ചർച്ച നടത്തണമെന്ന ഇമ്രാൻ ഖാന്റെ ആവശ്യവും മോദി തള്ളി . ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴവിരുന്നിലും നരേന്ദ്രമോദി ഇമ്രാനെ അവഗണിച്ചു . വിരുന്നിനിടെ രാജ്യാന്തര മര്യാദ ഇമ്രാൻ ലംഘിച്ചത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായി. നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ മോദിയും ഷി ചിൻപിങ്ങുമൊക്കെ എണീറ്റു നില്‍ക്കുമ്പോൾ ഇമ്രാൻ ഇരുന്നു. പിന്നീട് സംഘാടക‍ർ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാൻ എഴുന്നേറ്റ് നിൽക്കാൻ തയ്യാറായത്. ഇമ്രാന്‍ ഉച്ചകോടിയുടെ നയതന്ത്ര പ്രോട്ടക്കോള്‍ തെറ്റിച്ചെന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന ആരോപണം.

ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് വിവിധ രാഷ്ട്രനേതാക്കള്‍ കടന്നുവരുമ്പോള്‍ മറ്റെല്ലാവരും എഴുന്നേറ്റുനില്‍ക്കുന്നതാണു രീതി. എന്നാല്‍ വേദിയിലെത്തിയ ഇമ്രാന്‍ ഉടന്‍തന്നെ തനിക്കായി തയ്യാറാക്കിയ കസേരയില്‍ ഇരിക്കുകയാണ് ചെയ്തത്. അതസമയം ലോക നേതാക്കള്‍ വരുന്നത് കാത്ത് മറ്റെല്ലാവരും നില്‍ക്കുകയാിയരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അടക്കമുള്ളവര്‍ വരുമ്പോള്‍ ഇമ്രാന്‍ എഴുന്നേല്‍ക്കുകയും, അവരെ അഭിവാദ്യം ചെയ്തശേഷം വീണ്ടും ഇരിക്കുകയും ചെയ്തു. ഇതോടെ വലിയ നാണക്കേടാണ് പിണഞ്ഞത്. ഇന്നു രാവിലെ ഇമ്രാന്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്കു വീണ്ടും സന്നദ്ധത അറിയിച്ചിരുന്നു.

ഉച്ചകോടിക്കിടെ തമ്മില്‍ കണ്ടിട്ടും ചര്‍ച്ച നടത്താനോ ഹസ്തദാനം ചെയ്യാനോ മോദി തയ്യാറാകാത്തതിനു തൊട്ടുപിറകെയാണ് ഇമ്രാന്‍ വീണ്ടും ചര്‍ച്ചയ്ക്കു മുന്‍കൈയെടുത്തത്. ഇന്ത്യയുമായി സമാധാന വഴിയില്‍ നീങ്ങിയില്ലെങ്കില്‍ ലോകബാങ്കില്‍ നിന്നുള്ള വായ്‌പ്പ അടക്കം അവതാളത്തിലാകുന്ന ഘട്ടമാണ് പാക്കിസ്ഥാന് മുന്നിലുള്ളത് അതുകൊണ്ടാണ് ഇമ്രാന്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെടുപ്പുമായി രംഗത്തുള്ളത്. രാജ്യാന്തര മധ്യസ്ഥതയ്ക്ക് പാക്കിസ്ഥാനു സമ്മതമാണെന്നും ഇമ്രാന്‍ വിശദമാക്കി.

ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചർച്ചയിലൂടെ തീർക്കാൻ തയ്യാറെന്ന് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കിനോട് ഇമ്രാൻ ഖാൻ പറഞ്ഞതിനു ശേഷമാണ് മോദി അഞ്ഞടിച്ചത്. പ്രശ്നത്തിൽ രാജ്യാന്തര മധ്യസ്ഥതയാവാമെന്ന ഇമ്രാന്‍റെ നിലപാടും ഇന്ത്യ തള്ളി. മാത്രമല്ല രണ്ടു രാജ്യങ്ങൾക്കിടയിലെ വിഷയം മാത്രമാണിതെന്ന് മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button