സതാംപ്ടണ്‍: ഇന്ന് മഴ വില്ലനായി എത്തിയില്ല. ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 44.4 ഓവറില്‍ 212ന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിജയലക്ഷ്യം അനായാസം മറികടന്നു. 33.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റൺസ് സ്വന്തമാക്കി.
England win by 8️⃣ wickets!
A clinical performance with bat and ball helps them overcome West Indies in Southampton. ?
SCORECARD ▶️ https://t.co/HmtembPBxn#WeAreEngland pic.twitter.com/oqdKoDOGHB
— ICC Cricket World Cup (@cricketworldcup) June 14, 2019
സെഞ്ചുറി നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപ്പി ജോണി ബെയര്‍സ്‌റ്റോ (45), ക്രിസ് വോക്‌സ് (40) എന്നിവർ പുറത്തായപ്പോൾ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്‌സ് (10) പുറത്താവാതെ നിന്നു. വിന്ഡീസിനായി ഷാനൻ രണ്ടു വിക്കറ്റ് എറിഞ്ഞിട്ടു.
നിക്കോളാസ് പൂരനാണ്( 63 റണ്‍സ്) വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ക്രിസ് ഗെയ്ല്‍ (36), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (39) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. എവിന്‍ ലൂയിസ് (2), ഷായ് ഹോപ്പ് (11), ജേസണ്‍ ഹോള്‍ഡര്‍ (9), ആേ്രന്ദ റസ്സല്‍ (21), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (14), ഷെല്‍ഡണ്‍ കോട്ട്‌റെല്‍ (0),ഷാനോന്‍ ഗബ്രിയേ ല്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഒഷാനെ തോമസ് (0) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി മാർക്ക് വുഡ്, ജോഫ്രാ അർച്ചർ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജോ റൂട്ട് രണ്ടും ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ ഓരോ വിക്കറ്റും എറിഞ്ഞിട്ടു.
2/27 ✅
100* ✅Unsurprisingly, Joe Root is today's Player of the Match ? pic.twitter.com/I0GCURRp28
— ICC Cricket World Cup (@cricketworldcup) June 14, 2019
ഈ മത്സരത്തിലെ ജയത്തോടെ ആറു പോയിന്റുമായി പട്ടികയിലെ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. മത്സരങ്ങളുടെ തുടക്കത്തിൽ ഒന്നാം സ്ഥാനത്താനയിരുന്ന വെസ്റ്റ് ഇൻഡീസ് ഇപ്പോൾ ആറാം സ്ഥാനത്താണ്.
Post Your Comments