ഭുവനേശ്വർ : നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് എണ്ണിയതിലും പോൾ ചെയ്ത വോട്ടിലും വ്യത്യാസമുണ്ടെന്ന് ആരോപണം. ഒഡിഷയിലെ കൻതബൻജി മണ്ഡലത്തിലെ വോട്ടിൽ തിരിമറി നടന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
അന്വേഷണം വേണമെന്നാണ് മണ്ഡലത്തിലെ വോട്ടറായ രൂപേഷ് ബെഹറ നൽകിയ ഹർജിയിൽ പറയുന്നത്. തെരഞ്ഞെടുപ്പിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർഥികൾക്ക് നൽകിയ കണക്കുകളാണ് പരാതിക്കാരൻ ഹാജരാക്കിയത്.
1,82,411 വോട്ടാണ് പോൾ ചെയ്തതെന്നും എന്നാൽ, 1,91,077 വോട്ട് എണ്ണിയെന്നും ഹർജിയിൽ പറയുന്നു. 8,666 വോട്ടുകളുടെ വ്യ ത്യാസമാണുള്ളത്. തെരഞ്ഞെടുപ്പിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർഥികൾക്ക് നൽകിയ കണക്കുകളാണ് പരാതിക്കാരൻ ഹാജരാക്കിയത്. തെരഞ്ഞെടുപ്പ് ദിവസം കമീഷൻ നൽകിയ കണക്കുപ്രകാരം 90,629 പു രു ഷ ന്മാ രും 91,782 സ്ത്രീകളുമാണ് വോട്ടു ചെയ്തത്. 1,82,411 വോട്ടുകൾ. പോളിങ് 65.2 ശതമാനം. എന്നാൽ, മേയ് 23ന് തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ മണ്ഡ ലത്തിൽ വോട്ടുചെയ്തവരുടെ എണ്ണം 1,91,077 ആണ്.
സന്തോഷ് സിങ് സലുജ എന്ന കോൺഗ്രസ് സ്ഥാനാർഥി 144 വോട്ടിനാണ് ഇവിടെ ജയിച്ചത്. വോട്ടെണ്ണിയ ദിവസം വോട്ടുയന്ത്രത്തിൽ 8,666 വോട്ടുകൾ കൂടുതലാണെന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണിച്ചുവെന്നും പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ പോൾ ചെയ്ത വോട്ടുകൾ വെബ്സൈറ്റിൽ തിരു ത്തിയെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments