ഇറ്റാനഗര്‍: വ്യോമസേന വിമാന അപകടത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും. എയര്‍ഫോഴ്‌സ് ജവാന്മാരുടെ മൃതദേഹം പോസ്‌ററുമോര്‍ട്ടത്തിനു ശേഷം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നു മാത്രമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ.
അരുണാചലില്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം തകര്‍ന്ന് മരിച്ച 13 പേരുടെയും മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. തകര്‍ന്ന് വിമാനത്തില്‍ മൂന്ന് മലയാളികളും ഉണ്ടായിരുന്നു. വിമാത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി. സ്‌ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, സാര്‍ജന്റ് കൊല്ലം സ്വദേശിയായ അനൂപ് കുമാര്‍ മറ്റൊരുദ്യോഗസ്ഥനായ എന്‍ കെ ഷെരില്‍ എന്നി മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.
Post Your Comments