ചെന്നൈ: ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഐടി കമ്പനി. ചെന്നൈയിലെ ഒ എം ആര്‍ എന്ന ഐടി കമ്പനിയാണ് നിര്‍ദ്ദേശം നല്‍കിയത്. ചെന്നൈയില്‍ മഴ ലഭിച്ചിട്ട് 200 ദിവസങ്ങളായി. ഏകദേശം 5,000 ടെക്കികളും 12 കമ്പനികളുമാണ് ഒഎംആറില്‍ പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൈവറ്റ് ടാങ്കേഴ്‌സ് സമരത്തിനിടെയാണ് ഇത്തരത്തില്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി പറഞ്ഞത്.
600 ഐടി, ഐടിഇഎസ് സംരംഭങ്ങളാണ് ഒ എം ആറിന് കീഴിലുള്ളത്. ജലക്ഷാമത്തെ നേരിടാന്‍ വിവിധ കമ്പനികള്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഫോര്‍ഡ് ബിസിനസ്സ് സര്‍വീസസ് പോലുള്ള സ്ഥാപനങ്ങള്‍ കുടിവെള്ള ക്ഷാമത്തെ നേരിടുന്നതിനായി ജീവനക്കാരോട് കുടിവെള്ളം വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
Post Your Comments