Latest NewsKeralaIndia

യു.എന്‍.എയിലെ ജാസ്മിൻ ഷായുടെയും കൂട്ടരുടെയും നേതൃത്വത്തിലുള്ള സാമ്പത്തിക ക്രമക്കേട് ആസൂത്രിതം- ക്രൈംബ്രാഞ്ച്

യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്നും 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനുമായി (യു.എന്‍.എ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതി ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നും വിശ്വാസ വഞ്ചന കാട്ടിയെന്നും ക്രൈംബ്രാഞ്ച് എഫ്.ഐ.ആറില്‍ പറയുന്നു. നേഴ്സസ് അസോസിയേഷന്‍ നേതൃത്വം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന മുന്‍ സംഘടന വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു.

യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്നും 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തുക കൈമാറിയത് വ്യാജരേഖയുണ്ടാക്കിയാണ്. ഇത് സ്വകാര്യമായി ലാഭമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു. വ്യാജരേഖ സംഘടനയില്‍ ഹാജരാക്കി വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.യു.എന്‍.എ നേതൃത്വം മൂന്നര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

ആരോപണത്തില്‍ ക്രൈംബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സംഘടയുടെ അക്കൗണ്ടില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.യു.എന്‍.എ ദേശീയ പ്രസഡിന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button