KeralaLatest News

കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബത്തിന് ധനസഹായം

കാസർഗോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബത്തിന് ധനസഹായം നൽകി.കാസർഗോഡ് ജില്ലയിൽ നിന്ന് യുഡിഎഫ് നേതൃത്വം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച 64 ലക്ഷം രൂപയാണ് ഇരു കുടുംബങ്ങൾക്കായി കൈമാറിയത്.

പെരിയ കല്യോട്ട് നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണനും കൃപേഷിന്‍റെ പിതാവ് കൃഷ്ണനും സഹായ ധനം ഏറ്റുവാങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നതോടെയാണ് പണം കൈമാറാൻ താമസിച്ചതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

കെപിസിസിയുടെ പ്രത്യേക സഹായം ഉൾപ്പടെ ഇതുവരെ ഒരു കോടി എൺപത് ലക്ഷം രൂപയാണ് ഇരുകുടുംബങ്ങൾക്കുമായി സമാഹരിച്ച് നൽകിയത്. കൃപേഷിന്‍റെ കുടുംബത്തിന് വീടുൾപ്പടെ ഒരു കോടി രൂപയും ശരത് ലാലിന്‍റെ കുടുംബത്തിന് എൺപത് ലക്ഷം രൂപയും നൽകിയതായി ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇരുവരുടെയും സഹോദരിമാരുടെ വിദ്യാഭ്യാസ ചെലവും യുഡിഎഫ് ഏറ്റെടുത്ത് ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button