ബിജെപി അഖിലേന്ത്യ അംഗത്വ സമിതിയിലേക്ക് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ ശിവരാജ് സിംഗ് ചൗഹാനാണ് സമിതിയുടെ അധ്യക്ഷൻ. സമിതിയിൽ അഞ്ച് അംഗങ്ങൾ ആണുള്ളത്.15 കോടി അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ശോഭ സുരേന്ദ്രനെ കൂടാതെ പട്ടികജാതി മോര്‍ച്ച മുന്‍ ദേശീയ അധ്യക്ഷനും ബിജെപി ദേശീയ വൈസ് പ്രസിഡണ്ടുമായ ദുഷ്യന്ത് ഗൗതം, ഒഡീഷയില്‍നിന്നുള്ള എംപി സുരേഷ് പൂജാരി, രാജസ്ഥാന്‍ മുന്‍ അധ്യക്ഷന്‍ അരുണ്‍ ചതുര്‍വേദി എന്നിവരെ സഹപ്രമുഖുമാരായും നിയമിച്ചു. ജൂലൈ ആറിനാണ് അംഗത്വ പ്രചാരണം ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം കുടുംബാധിപത്യ രാഷ്ട്രീയത്തിനും ജാതിവാദികള്‍ക്കുമെതിരായ വിധിയെഴുത്താണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
Post Your Comments