KeralaLatest News

എടപ്പാളില്‍ ആറുവയസുകാരന്‍ മരിച്ചത് ഡിഫ്തീരിയ മൂലം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളില്‍ കഴിഞ്ഞ ദിവസം മരിച്ച ആറു വയസ്സുകാരന്റെ മരണ കാരണം ഡിഫ്തീരിയയെന്ന് സ്ഥിരീകരിച്ചു. കുട്ടിക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡി.എം.ഒ അറിയിച്ചു. ഇതോടെ ആരോഗ്യപ്പ് അധികൃതര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കി. ബോധവത്ക്കരണത്തിലൂടെ പ്രദേശത്ത് പ്രതിരോധകുത്തിവെപ്പ് പൂര്‍ണ്ണമാക്കാനാണ് ആരോഗ്യവകുപ്പ് ആദ്യം ശ്രമിക്കുന്നത്. കുട്ടിയുമായി അടുത്ത് ഇടപഴകിയവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. തവനൂരിലും സമീപത്തെ സ്‌കൂളുകളിലും അടിയന്തിരമായി വാക്‌സിനേഷന്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് നീക്കം തുടങ്ങി.

എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശിയായ ആറുവയസുകാരന്‍ പനിയും തൊണ്ടവീക്കവും ബാധിച്ച് കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാലുദിവസം മുന്‍പാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.

രക്ഷിതാക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കുട്ടിക്ക് നേരത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധകുത്തിവെപ്പ് ബോധവത്ക്കരണം ആരോഗ്യവകുപ്പ് ഉര്‍ജ്ജിതമാക്കി. കഴിഞ്ഞ വര്‍ഷവും മലപ്പുറം കല്‍പകഞ്ചേരിയില്‍ ഒരു പതിനേഴുകാരന്‍ ഡിഫ്ത്തീരിയ ബാധിച്ച് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button