കൊച്ചി : പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു. വൈകിട്ട് മൂന്ന് മണിയോടെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് പ്രതികളായ മൂന്ന് സിപിഎം പ്രവർത്തകർ ഹർജികൾ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്. ജാമ്യത്തിനായി തങ്ങൾ സെഷൻസ് കോടതിയെ സമീപിക്കുന്നതിനാൽ കേസ് പിൻവലിക്കുകയാണെന്ന വിശദീകരണമാണ് പ്രതിഭാഗം നൽകിയത്. അതേസമയം ജാമ്യാപേക്ഷ പിന്‍വലിച്ച പ്രതികളുടെ നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കാൻ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ രൂക്ഷമായി വിമർശിക്കുകയും ഡിജിപിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശേഷം കേസിൽ ഡിജിപി ഹാജരാകുന്നതിന് മുമ്പായി ഹർജി പിൻവലിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി സജി സി ജോർജ്ജ്, ഒമ്പതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത് എന്നിവരായിരുന്നു ഹർജിക്കാർ.
ഹർിജയിൽ വാദം കേൾക്കവെ പെരിയ കൊലപാതകം ക്രൂരമാണെന്ന കടുത്ത വിമർശനവും കോടതി ഉന്നയിച്ചിരുന്നു. എഫ് ഐ ആറിൽ രാഷ്ട്രീയ കൊലപാതകം എന്ന് വിശേഷിപ്പിച്ച കേസ് കുറ്റപത്രം സമർപ്പിച്ചപ്പോൾ എങ്ങനെയാണ് വ്യക്തി വിരോധ മാത്രമായതെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു
Post Your Comments