ഇസ്ലാമാബാദ്: സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രസിഡന്റ് ആ സിഫ് അലി സര്‍ദാരിയെ റിമാന്‍ഡ് ചെയ്തു. ഇദ്ദേഹം പാകിസ്ഥാന് മുന്‍ പഞ്ചാബ് മന്ത്രിയാ യിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ആസിഫ് അലി സർദാരി അറസ്റ്റിലായത്. പതിനഞ്ചംഗ എൻഎബി സംഘം പോലീസുമൊത്ത് സർദാരിയുടെ ഇസ്ലാമാബാദിലെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും രാജ്യത്തിനു പുറത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് സർദാരിക്ക് എതിരേയുള്ള ആരോപണം. സർദാരിയുടെ സഹോദരി ഫര്യാൽ തൽപ്പുരിനെതിരേയും വാറന്റുണ്ടായിരുന്നെങ്കിലും അവരെ അറസ്റ്റു ചെയ്തിട്ടില്ല.
Post Your Comments