തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി എത്തിയത് 1.63 ലക്ഷം കുട്ടികള്‍. അഞ്ചാം ക്ലാസിലാണ് കൂടുതൽ കുട്ടികൾ എത്തിയത്. അഞ്ചാം ക്ലാസില്‍ 44,636 കുട്ടികള്‍ പുതുതായി പ്രവേശനം നേടി. എട്ടാം ക്ലാസില്‍ 38,492 കുട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. അതേസമയം, അണ്-എയ്ഡഡ് മേഖലയില്‍ 38,000ലേറെ കുട്ടികള്‍ കുറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 11.69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷവും അണ്-എയ്ഡഡ് മേഖലയില്‍ 3.89 ലക്ഷവും ഉള്‍പ്പെടെ 37.16 ലക്ഷം കുട്ടികളാണ് പുതുതായി രേഖപ്പെടുത്തിയത്.
സ്കൂളുകളിലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ചാണ് വിവരങ്ങള്‍. കുട്ടികളുടെ എണ്ണം സംബന്ധിച്ച് അന്തിമവിശകലനം നടത്തി കണക്ക് ‘സമ്പൂര്‍ണ’ സോഫ്റ്റ്വെയറില് ഔദ്യോഗികമായി പിന്നീട് പ്രസിദ്ധീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Post Your Comments