ബെംഗളൂരു: മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. ബെംഗളൂരു തീര്‍ഥന ഹള്ളി സ്വദേശിയായ പുഷ്പവതി(30) യാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവരുടെ എട്ടു വയസുള്ള മകനെയും ആറു മാസം പ്രായമുള്ള മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.
ബെംഗളൂരു മനോരായപാളയത്തെ വാടക വീട്ടില്‍ നിന്നാണ് മൂന്ന് പേരുടെയും മൃതദേഹം ലഭിച്ചത്. കിടപ്പ് മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു പുഷ്‌പവതി. ഭര്‍ത്താവ് നാഗരാജ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചിരുന്നത്. ഇതിനാല്‍ ബന്ധുക്കളില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. ജീവിതനൈരാശ്യം കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.
Post Your Comments