ബെംഗളൂരു: സ്കൂള്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ക്ലാസ്സ് മുറിയിലേക്ക് അതിക്രമിച്ചു കയറിയാണ് ആറംഗ ആക്രമിസംഘം സംഘം അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയത്. അഗ്രഹാര ദസറഹള്ളിയിലെ ഹവനുര് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ രംഗനാഥ് നായിക് എന്ന അറുപതുകാരനാണ് അരും കൊലയ്ക്ക് ഇരയായത്. പത്താം ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്.
ബബ്ളി എന്ന വാടകക്കൊലയാളിയാണ് കൊല നടത്തിയതെന്ന് പറയപ്പെടുന്നു. അനേകം കൊലക്കേസുകളില്‍ പ്രതിയായ ബബ്ളിയെ കൊലപാതകത്തിന് കൊട്ടേഷന്‍ നല്‍കിയതാണെന്നാണ് അറിയുന്നത്. രംഗനാഥ് നായിക് എന്ന അദ്ധ്യാപകന് ഒരു റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 2003ല്‍ റിട്ടയര്‍ ചെയ്ത ശേഷമാണ് അദ്ദേഹം ഈ സ്കൂള്‍ തുടങ്ങിയത്. സ്കൂള്‍ സെക്യൂരിറ്റിയെ ആക്രമിച്ച് കീഴ്പ്പെടുത്തിയതിനു ശേഷമാണ് ബബ്ലി അദ്ധ്യാപകനെ വെട്ടിക്കൊന്നത്.
കൊലപാതകി സംഘത്തില്‍പ്പെട്ട ഒരാളെ പോലീസ് പിന്നീട് ബെംഗലുരു മഹാലക്ഷ്മി ലേ ഔട്ട് ഏരിയായില്‍ നിന്ന് പിടികൂടി. സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മുന്‍ ഉടമസ്ഥയുടെ മക്കളുമായി രംഗനാഥ് നായിക് തര്‍ക്കത്തിലായിരുന്നു. ഇതിന്റെ ഫലമായാണ് കൊലപാതകമെന്നാണ് കരുതപ്പെടുന്നത്. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Post Your Comments