വയനാട്ടില്‍ യാത്രതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. അതെ സമയം പിണറായി വിജയനെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ‘തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല . മുന്നണിയുടെ കൂട്ടുത്തരവാദിത്തമാണ്. ആരുടെയെങ്കിലും ഒരാളുടെ തലയില്‍ തെട്ടിവേക്കുന്നത് മാന്യതയും മര്യാദയുമല്ല.’ വെള്ളാപ്പള്ളി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി. യുവതി പ്രവേശനം ശബരിമലയില്‍ വേണ്ടെന്നാണ് അഭിപ്രായം. ഇത് മുന്നേ തന്നെ പറഞ്ഞതാണ് . വനിതാമതില്‍ വിജയിച്ചെങ്കിലും പിറ്റേന്ന് തന്നെ പൊളിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മതിലിന്റെ പിറ്റേന്നുള്ള ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രിയ്ക്ക് അറിവുണ്ടോ എന്ന് പലരോടും ചോദിച്ചെങ്കിലും മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് ഇത് നടന്നതെന്ന് തോന്നുന്നില്ല എന്നായിരുന്നു ലഭിച്ച മറുപടി.
ന്യൂനപക്ഷങ്ങള്‍ സംഘടതിമായി വോട്ടുബാങ്കായി മാറി ആനുകൂല്യങ്ങള്‍ നേടുന്നു. എന്‍.എസ്.എസ് കാറ്റുനോക്കി തൂറ്റുകയാണെന്നും എന്‍.എസ്.എസിന് മാടമ്പിത്തരം ആണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പിന്നാക്ക സമുദായത്തോട് ഇടത് പക്ഷം ആഭിമുഖ്യം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജാതിനോക്കി സ്ഥാനാര്‍ഥിയെ നിര്‍ണ്ണയം നടത്തുന്ന ദുരവസ്ഥയിലാണ് വിപ്ലവപാര്‍ട്ടിഎന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments