ആലപ്പുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ യുഡിഎഫിന് ഉണ്ടായ തോൽവിയുടെ കാരണം കണ്ടെത്താൻ മൂന്നംഗ സമിതിയെ നിയമിച്ചു.കെ.വി.തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയിൽ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ എന്നിവർ സമിതി അംഗങ്ങളാണ്. ഷാനിമോൾ ഉസ്മാനായിരുന്നു ആലപ്പുഴയിലെ സ്ഥാനാർത്ഥി.
സമിതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് വ്യക്തമാക്കിയത്.സമിതി ഇന്ന് ആലപ്പുഴയിലെത്തി അന്വേഷണം തുടങ്ങുമെന്നും റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ യോഗം ചേർന്ന് ആവശ്യമായ തിരുത്തൽ നടപടി എടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇതുകൂടാതെ എഐസിസി പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് ഐടി സെൽ ചെയർമാൻ കൂടിയായ ശശി തരൂറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമാണെങ്കിൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments