കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ആക്രമിച്ച സംഭവ സംഭവത്തില്‍ പോലീസിനെതിരെ പ്രകോപനവുമായി കണ്ണൂര്‍ എം.പി കെ സുധാകരന്‍. സിഒടി നസീര്‍ സംഭവത്തില്‍ പോലീസിന് അന്ത്യ ശാസനം നല്‍കുന്നു. നടപടി വൈകിയാല്‍ നിയമം കയ്യിലെടുക്കാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
കേസില്‍ എംഎല്‍എ എ.എന്‍ ഷംസീറിന് പങ്കുണ്ടെന്ന് സിഒടി നസീര്‍ മൊഴി നല്‍കിയിട്ടും പോലീസ് എംഎല്‍എയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്.ഈ സമരം അവസാനത്തേതാണെന്ന് സിപിഎമ്മും പോലീസും കരുതേണ്ട. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പോലീസ് സിപിഎമ്മിന്റെ ഏറാന്‍മൂളികളാകുന്ന സാഹചര്യം കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments