Latest NewsIndia

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതിൽ ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും പിന്നെ കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളും

കൊച്ചി: ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തെ കുറിച്ച് എൻഐയ്ക്ക് വിവരം ലഭിച്ചത്.

കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകമാണ് ആസൂത്രണങ്ങള്‍ക്ക് പിന്നില്‍. തമിഴ്‌നാട്ടിലെയും, കൊച്ചിയിലെയും എന്‍ഐഎ സംഘങ്ങള്‍ സംയുക്തമായാണ് കോയമ്പത്തൂരിലെ അന്‍പുനഗര്‍, പോത്തന്നൂര്‍. കുനിയമ്പത്തൂര്‍, ഉക്കടം അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തിയത്. . ശ്രീലങ്കയ്ക്ക് ശേഷം ഐസിസ് ലക്ഷ്യമിട്ടത് തെക്കേ ഇന്ത്യയെ ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാന്‍ ഹാഷിമുമായി കോയമ്പത്തൂര്‍ ഘടകത്തിന് ബന്ധമുണ്ടായിരുന്നു. ഇവരില്‍ പ്രധാനിയും ഐസിസ് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മുഹമ്മദ് അസറുദീന്‍, സഹ്രാന്‍ ഹാഷിമിന്റെ ഫേസ്‌ബുക് സുഹൃത്താണ്.

സംഘത്തിലെ മിക്കവരും സഹ്റാനുമായി സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന കാസര്‍കോട്ടെ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറുമായി ഷാഹിന്‍ ഷായ്ക്ക് അടുത്ത ബന്ധമുണ്ട്. ഇവര്‍ പലതവണ യോഗം ചേര്‍ന്നതായും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഐ.എസ്. കോയമ്പത്തൂര്‍ ഘടകവുമായി ബന്ധപ്പെട്ട മലയാളികള്‍ക്കായും അന്വേഷണംനടക്കുന്നു. ഇവര്‍ ജോലി ചെയ്ത സ്ഥാപനങ്ങളും എന്‍ഐഎ സംഘം പരിശോധിച്ചു.

ഇവരുടെ വീടുകളില്‍ നിന്നും പെന്‍ഡ്രൈവ്, ഫോണ്‍,ഡയറി എന്നിവ കണ്ടെത്തി. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് സംശയിക്കുന്ന കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെ കേസെടുത്തിട്ടുമുണ്ട്. ഇയാള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ദക്ഷിണേന്ത്യയില്‍ സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും എന്‍ഐഎ സംശയിക്കുന്നു.

നേരത്തെ ഒരു തവണ തമിഴ്‌നാട്ടിലും കേരളത്തിലെ ചില സ്ഥലങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന റെയ്ഡും.റെയില്‍ 300 എയര്‍ഗണ്‍ വെടിയുണ്ടകള്‍, ഒരു കഠാര, ഇലക്‌ട്രിക് ബാറ്റണ്‍, 14 മൊബൈല്‍ ഫോണുകള്‍, 29 സിം കാര്‍ഡ്, 10 പെന്‍ഡ്രൈവ്, മൂന്ന് ലാപ്ടോപ്പ്, ആറ് മെമ്മറി കാര്‍ഡ്, നാല് ഹാര്‍ഡ് ഡിസ്ക്, ഒട്ടേറെ രേഖകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button