കൊച്ചി: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന വരുമാരക്കാരായ 1577 കുടുംബങ്ങളെ സപ്ലൈ വകുപ്പ് കണ്ടെത്തി. അനധികൃതമായി കടന്നുകൂടിയവരെക്കുറിച്ചുള്ള പ്രത്യേക അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
ഇവരുടെ കാര്‍ഡുകള്‍ എ.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റുകയും ഇതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങളുടെ തുക തിരിച്ചു പിടിക്കാനും തീരുമാനിച്ചു. സപ്ലൈ വകുപ്പിന്റെ സ്‌ക്വാഡ് വിവിധ പ്രദേശങ്ങളില്‍ നടത്തിയ വ്യാപക അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഏറ്റവും ദരിദ്ര വിഭാഗക്കാരുടെ അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ തരപ്പെടുത്തി ആനുകൂല്യം വാങ്ങിയിരുന്ന 312 കുടുംബങ്ങളെയും അന്വേഷണത്തില്‍ കണ്ടെത്തി.ഇവര്‍ക്ക് വന്‍വീടും, ആഡംബര വാഹനങ്ങളും ഉള്ളതായി സ്ഥിരീകരിച്ചു .
ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ ബി പി ല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത് ആലുവ മേഖലയിലാണ്. ഈ മേഖലയില്‍ മാത്രം ഉയര്‍ന്ന വരുമാനക്കാരായ 338 കുടുംബങ്ങളില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് കണ്ടെത്തി. പരിശോധന തുടരാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.
Post Your Comments