റിയാദ്: ബുധനാഴ്ച സൗദി അഹബ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യെമനിലെ ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. അബഹ എയര്‍പോര്‍ട്ടിലെ അറൈവല്‍ ഹാളിലാണ് മിസൈല്‍ വീണത്. ഇറാന്റെ സഹായത്തോടെ ഹൂതികളാണ് ആക്രമണം നടത്തിയത്. ഇക്കാര്യം ഹൂതികളുടെ ടെലിവിഷന്‍ ചാനലും സ്ഥിരീകരിച്ചിട്ടുണ്ട്. യെമന്‍ അതിര്‍ത്തിയില്‍ നിന്നു 125 മൈല്‍ അകലെ കിടക്കുന്ന പ്രദേശത്താണ് മിസൈല്‍ വീണത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു ആക്രമണം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 26 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. യമന്‍, ഇന്ത്യ, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വനിതളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് കുട്ടികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിസാര പരിക്കുകളേറ്റ 18 പേര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ഗുരുതരമായി പരിക്കേറ്റ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി സൗദിക്കെതിരെ ഹൂതികളുടെ വ്യോമാക്രമണം പതിവ് വാര്‍ത്തയാണ്. എയര്‍പോര്‍ട്ടുകള്‍, ഇന്ധന ടാങ്കുകള്‍, പ്രധാന നഗരങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണം. എന്നാല്‍ അമേരിക്കയില്‍ നിന്നു വാങ്ങിയ പാട്രിയേറ്റ് പ്രതിരോധ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ആക്രമണങ്ങളെ സൗദ വ്യോമസേന പ്രതിരോധിക്കുന്നത്.
#عاجل_واس #صور
قيادة القوات المشتركة للتحالف "تحالف دعم الشرعية في اليمن": عمل إرهابي يستهدف #مطار_أبها الدولي.#واس pic.twitter.com/rFvwpRBsGS
— واس الأخبار الملكية (@spagov) June 12, 2019
Post Your Comments