തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ,കോഴിക്കോട് ,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വിവിധ ജില്ലകളില്‍ 7മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാനും ഇടയുണ്ട്. കേരള തീരത്ത് 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരങ്ങളില്‍ 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാല ഉയരും.
Post Your Comments