Life Style

ചെരുപ്പും ഷൂസുമൊക്കെ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളും ശ്രദ്ധിയ്ക്കണം

 

ചെരിപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ധരിക്കാന്‍ ഏറ്റവും പാകമായ, സുഖകരമായ കൂടുതല്‍ മുറുക്കമോ അയവോ ഇല്ലാത്ത പാദരക്ഷകള്‍ വേണം തിരഞ്ഞെടുക്കാന്‍.

സ്വന്തം കാലിന്റെ ആകൃതി മനസ്സിലാക്കി, അതിനിണങ്ങുന്ന ചെരുപ്പാണ് വാങ്ങേണ്ടത്. കുറച്ച് നേരമെങ്കിലും ചെരുപ്പിട്ട് നടന്നു നോക്കി പ്രശ്‌നമില്ലെന്നുറപ്പു വരുത്തുക. സ്ഥിരമായി ഓടാനും മറ്റും പോകുന്നവര്‍ കാലിന്റെ ആര്‍ച്ചിനെ സപ്പോര്‍ട്ട് ചെയ്യുന്ന സ്പ്രിങ് ആക്ഷനുള്ള ചെരുപ്പ് ചോദിച്ചു വാങ്ങുക.

ഒരു കാലില്‍ മാത്രം ഇട്ടുനോക്കിയാല്‍ പാകം ശരിയായിരിക്കില്ല. മിക്കപ്പോഴും നമ്മുടെ കാല്‍പാദങ്ങള്‍ക്ക് ഒരേ അളവായിരിക്കണമെന്നില്ല. അതുകൊണ്ട് രണ്ടു കാലുകളിലും ചെരുപ്പിട്ടുനോക്കിയിട്ടു വേണം കച്ചവടം ഉറപ്പിക്കാന്‍.

പ്രമേഹം പോലുള്ള അസുഖമുള്ളവര്‍ക്ക് ഡയബറ്റിക് ഫൂട്ട് വെയറുകള്‍ ഉപയോഗിക്കാം. കാലിനെ മുറിവേല്‍പ്പിക്കാത്ത തരത്തിലുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കുന്നതും വിരലുകള്‍ പെട്ടെന്ന് തട്ടി മുറിയാത്ത രീതിയിലുള്ള ഡിസൈനുകളാണ് സവിശേഷതകള്‍.

വൈകുന്നെരമാണ് ചെരുപ്പ് വാങ്ങാന്‍ പറ്റിയ സമയം. എല്ലാവരുടേയും പാദങ്ങള്‍ക്ക് വൈകുന്നേരത്തോടെ ഒരല്‍പം വലുപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും മധ്യവയസുകഴിഞ്ഞവരില്‍ (നീര്‍വീക്കം). അതു കണക്കാക്കി വൈകിട്ട് പാദരക്ഷ തിരഞ്ഞെടുക്കാം.

സ്ഥിരമായി ഹൈഹീല്‍സ്, ഫ്‌ലാറ്റ്‌സ് ഇവ ഇടുന്നതും നല്ലതല്ല. ശരീരത്തിന്റെ സ്വാഭാവികമായ നിലയ്ക്കു പോലും ഇത് മാറ്റം വരുത്തും. സ്ഥിരമായി നില്‍ക്കുന്നവര്‍ ഒരിഞ്ചു വരെ ഹീല്‍ ഉള്ള ചെരുപ്പുപയോഗിക്കുന്നതാണ് നല്ലത്.

ചെരുപ്പുണ്ടാക്കാനായി ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളില്‍ പലതും അലര്‍ജിക്ക് കാരണമാകാറുണ്ട്. ചെരുപ്പു ധരിക്കുമ്പോള്‍ ചൊറിഞ്ഞു തടിക്കുകയോ മറ്റോ ചെയ്താല്‍ ആ മെറ്റീരിയല്‍ ഒഴിവാക്കിയാല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button