കൊല്ലം : സെമിത്തേരി തര്‍ക്കത്തിന് പരിഹാരമായതോടെ ഒരു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാളെ സംസ്‌ക്കരിയ്ക്കും. തുരുത്തികരയില്‍ മരിച്ച അന്നമ്മയുടെ മൃതദേഹമാണ് നാളെ സംസ്‌കരിക്കുന്നത്. തര്‍ക്കമുണ്ടായിരുന്ന ജറുസലേം പള്ളി സെമിത്തേരിയില്‍ രാവിലെ ഒമ്പതുമണിക്കാണ് സംസ്‌കാരം.
കഴിഞ്ഞ മെയ് 14നാണ് തുരുത്തിക്കര മാര്‍ത്തോമ്മ പള്ളി ഇടവകാംഗമായ അന്നമ്മ മരിച്ചത്. സെമിത്തേരിയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ 29 ദിവസമായി മൃതദേഹം സംസ്‌കരിക്കാനായിരുന്നില്ല.
അന്നമ്മയുടെ മൃതദേഹം കല്ലറ ഒഴിവില്ലാത്തതിനാല്‍ ഇമ്മാനുവേല്‍ പള്ളിയിലും പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനാല്‍ ജറുസലേം പള്ളി സെമിത്തേരിയിലും സംസ്‌കരിക്കാനായിരുന്നില്ല.
പ്രശ്നപരിഹാരത്തിനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും അന്നമ്മയുടെ മൃതദേഹം മറ്റൊരിടത്ത് സംസ്‌കരിക്കാനായിരുന്നു തീരുമാനം. തുടര്‍ന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അനുകൂല തീരുമാനമുണ്ടായത്.
കഴിഞ്ഞ 27ന് തര്‍ക്കമുള്ള ജറുസലേം പള്ളി സെമിത്തേരിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കാന്‍ കളക്ടര്‍ അനുമതി നല്‍കി. കലക്ടറുടെ നിര്‍ദേശപ്രകാരം നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കല്ലറ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി. ഇതിന് പിന്നാലെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുമതിയായത്.
Post Your Comments