തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സ്വര്‍ണക്കടത്തു കേസില്‍ ബലാഭാസ്‌കറിന്റെ സുഹൃത്തുക്കളായ പകാശന്‍ തമ്പി, വിഷ്ണു എന്നിവരുടെ പങ്ക് തെളിഞ്ഞതോടെയാണ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിആര്‍ഐല്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.
പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങളാണ് ക്രൈബ്രാഞ്ച് ശേഖരിച്ചത്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസുകള്‍ ഡിആര്‍ഐക്കു കൈമാറാനും ക്രൈംബ്രാഞ്ച് സംഘം ആലോചിക്കുന്നുണ്ട്. ഇതിനായി ഡിആര്‍ഐക്കു കത്ത് നല്‍കിയെന്നും സംഘം അറിയിച്ചു.
അതേസമയം അപകടത്തെ സംബന്ധിച്ച ഫൊറന്‍സിക് ഫലം ഒരാഴ്ചയ്ക്കകം ലഭ്യമാകും. സാക്ഷികളുടെയും മറ്റുള്ളവരുടെയും ഫോണ്‍ കോള്‍ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. ബാലഭാസ്‌കര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് അന്തിമഘട്ടത്തിലാണ്. ബാലഭാസ്‌കറാണു വാഹനം ഓടിച്ചതെന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തിട്ടില്ലെങ്കിലും ബാലഭാസ്‌കറിന്റെ വാഹനത്തെ ഒരു ഇന്നോവ പിന്‍തുടര്‍ന്നതായുള്ള ഇയാളുടെ മൊഴി സംഘം പരിശോധിക്കും.
Post Your Comments