ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍നേടിയ വിജയം ഒന്നുമല്ല അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും ബിജെപി ഇനിയും ഏറെ ദൂരം മുന്നേറേണ്ടതുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ എത്തുകയും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ എല്ലായിടത്തും ബിജെപി അംഗങ്ങള്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ബിജെപിയുടെ വളര്‍ച്ച പൂര്‍ണമാകൂ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം പാര്‍ട്ടിയുടെ ഏറ്റവും മികച്ച വിജയമായി കണക്കാക്കാനാവില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടതായി ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിആസ്ഥാനത്ത് ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ബിജെപിയുടെ മുന്നേറ്റം പൂര്‍ണമായിട്ടില്ലെന്ന് 2014 ല്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തിലും താന്‍ പറഞ്ഞിരുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
2017 ല്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി വലിയ നേട്ടം കൈവരിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, അതൊന്നും ശരിയായിരുന്നില്ല. ബിജെപിക്ക് ഇനിയും ഒരുപാട് മുന്നേറാനും നേട്ടങ്ങള്‍ കൈവരിക്കാനുമുണ്ട്. അതിനായി സ്വയം സമര്‍പ്പിക്കാന്‍ അദ്ദേഹം പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Post Your Comments