
ന്യൂഡൽഹി: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡൽഹി എയിംസിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കും. ബംഗാളിലെ ഡോക്ടര്‍മാരുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് വെള്ളിയാഴ്ച പണിമുടക്കാന്‍ ഡോക്ടർമാർ തീരുമാനിച്ചത്. നിയമവ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നും ഡോക്ടര്‍മാരുടെ ഹോസ്റ്റലില്‍പോലും ആയുധങ്ങളുമായെത്തുന്ന ആള്‍ക്കൂട്ടം ആക്രമിക്കുകയാണെന്നും എയിംസ് റസിഡന്‍റ്സ് ഡോക്ടേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ചയാണ് കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്കു നേരെ രോഗിയുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയത്. 75കാരനായ രോഗി മരിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്. ഇതിനെ തുടർന്നാണ് ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയത്.
Post Your Comments