ന്യൂഡല്‍ഹി: സാക്കിര്‍ നായികിനെ വിട്ടുനല്‍കണമെന്ന് മലേഷ്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള കുറ്റവാളികളെ പരസ്പരം വിട്ടുനൽകുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സാക്കിർ നായികിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതായി വിദേശ കാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. ഇക്കാര്യത്തിൽ ഇനിയും മലേഷ്യൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സാക്കിര്‍ നായിക്കിനെ വിട്ടുകൊടുക്കാതിരിക്കാനുള്ള അധികാരം മലേഷ്യക്കുണ്ടെന്ന് പ്രധാനമന്ത്രി ഡോ മുഹാദിര്‍ മുഹമ്മദ് പറഞ്ഞിരുന്നു. സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഇയാളുടെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു.
Post Your Comments