Latest NewsKerala

പാൻ കാർഡ് പോലും അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടിൽ വരുന്നത് കോടിക്കണക്കിന് രൂപ; ഉഡായിപ്പുകളൊന്നും മോദി ഭരണത്തിന്റെ കീഴിൽ നടക്കില്ലെന്ന് വ്യക്തമാക്കി ഒരു കുറിപ്പ്

പാൻ കാർഡ് പോലും അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ വരുന്നത് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ജിതിൻ എന്ന യുവാവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വലിയ ഇടപാട് ഒന്നുമില്ലാത്ത, പാൻ കാർഡ് പോലും അപ്ഡേറ്റ് ചെയ്യാത്ത ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ രണ്ട് ദിവസം കൊണ്ട് ഏതാണ്ട്‌ ഒരു കോടിക്ക് മുകളിൽ രൂപ വരുന്നു.എവിടെ നിന്നാണ് ഇത്രയും തുക എന്ന ചോദ്യത്തിന് ചികിത്സക്കായി കിട്ടിയ തുക ആണ് എന്നാണ് മറുപടി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ൧൦ ലക്ഷം രൂപ പിൻവലിക്കാൻ അനുവദിച്ചു. എന്നാൽ അത് പോരെന്നും ബാക്കിയുള്ള ഒരു കോടിക്ക് മുകളിൽ വരുന്ന തുക ‘സാമൂഹിക പ്രവർത്തകൻ’ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നുമായിരുന്നു ആവശ്യമെന്ന് യുവാവ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇന്നലെ വൈകുന്നേരം SBI യിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു ബാങ്ക് ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് പേജിൽ മതേതര പൊങ്കാല നടക്കുന്നു, നല്ല രസമാണ് കയറി നോക്കാൻ പറഞ്ഞു.

നോക്കിയപ്പോൾ ഷുടു ഷഗോദരങ്ങൾ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പൂരപ്പാട്ട് പാടുകയാണ്.

രസകരമായ ചില ഷുടു കമ്മെന്റുകളിൽ ചിലത്:-

‘ We will disconnect bank’
‘ RIP Bank of India’
‘Avoid Bank of India’
‘Ban Bank of India’
‘I will disconnect your bank account’
‘എല്ലാവരും ബാങ്ക് ഓഫ് ഇന്ത്യയിലേ അക്കൗണ്ട്‌ ക്ലോസ് ചെയ്യുക’
പിന്നെ പതിവുപോലെ നല്ല പൂരത്തെറിയും.

ഒറ്റ നോട്ടത്തിൽ കാര്യം മനസിലായി. കൂടുതൽ വ്യക്തത വരുത്താൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന പഴയ സഹപ്രവർത്തകനെ വിളിച്ചു.

അവൻ ആണെങ്കിൽ ചിരിയോട് ചിരി. കാര്യം പറയാൻ പറഞ്ഞപ്പോൾ ഇവന്മാർ ഇത്ര മണ്ടന്മാരാണല്ലോ എന്ന് അവൻ ?

സംഭവം ഇത്രേ ഉള്ളൂ. വലിയ ഇടപാട് ഒന്നുമില്ലാത്ത, പാൻ കാർഡ് പോലും അപ്ഡേറ്റ് ചെയ്യാത്ത ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ രണ്ട് ദിവസം കൊണ്ട് ഏതാണ്ട്‌ ഒരു കോടിക്ക് മുകളിൽ രൂപ വരുന്നു.

എവിടെ നിന്നാണ് ഇത്രയും തുക എന്ന ചോദ്യത്തിന് ചികിത്സക്കായി കിട്ടിയ തുക ആണ് എന്നാണ് മറുപടി പറഞ്ഞത്.

അതിന്റെ അടിസ്ഥാനത്തിൽ കുറച്ച് പണം (10 ലക്ഷം രൂപ) പിൻവലിക്കാൻ അനുവദിച്ചു. പക്ഷെ അത് പോരാ, ബാക്കിയുള്ള ഒരു കോടിക്ക് മുകളിൽ വരുന്ന തുക ‘സാമൂഹിക പ്രവർത്തകൻ’ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റണം. അതാണ് ആവശ്യം!

ഷുടു ഷഗോദരങ്ങളെ, ഇത് റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ആണ്. ഷുഡാപ്പി റിപ്പബ്ലിക്ക് അല്ല. ഈ രാജ്യത്ത് നിയമങ്ങൾ ഉണ്ട്. അത് പാലിക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്.

സംശയകരം ആയ എല്ലാ ഇടപാടുകളും കർശനമായി നിരീക്ഷിക്കുന്നുണ്ട്. പൈസ എവിടെ നിന്ന് വരുന്നു, ആർക്ക് പോകുന്നു എന്ന് വേണ്ട എല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ബാങ്കുകൾക്കും അതിനായി പ്രത്യേക ഡിപ്പാർട്മെന്റ് തന്നെയുണ്ട്.

സംശയകരമായ ഇടപാടുകൾ കണ്ടാൽ ബാങ്കുകൾ RBI വഴി ഇന്ത്യയിലെ പത്തിലധികം സെക്യൂരിറ്റി ഏജൻസികൾക്ക് വിവരം കൈമാറും.

ചികിത്സ, സാമൂഹിക പ്രവർത്തനം എന്നൊക്കെ പറഞ്ഞ് വിദേശത്തു നിന്ന് തോന്നുന്നത് പോലെ പൈസ വാങ്ങിക്കാനും, മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റാനും ഒക്കെ സാധിക്കില്ല.

വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദത്തോടെ പ്രത്യേക അക്കൗണ്ട് തുടങ്ങണം. അതിന്റെ കണക്കുകൾ കൃത്യമായി കാണിക്കണം.

മറ്റുള്ളവരുടെ ചികിത്സക്ക് ആവശ്യമായ പണം ഒരാളുടെ അക്കൗണ്ടിൽ വരുക, അത് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുക … ഇതെന്തുവാ ബനാന റിപ്പബ്ലിക്കോ?

ഷുടു ഷഗോദരന്മാരെ, നിങ്ങളുടെ അവസ്ഥ മനസിലാകും. പക്ഷെ ഈ ഊഡായിപ്പ് ഒന്നും മോഡി ഭരണത്തിൽ not walking.?

ഇത് പോലുള്ള ഇടപാടുകൾ Money laundering ആയി ആണ് കണക്കാക്കുന്നത്. അതായത് പച്ചക്ക് പറഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ. വിദേശ സഹായം സ്വീകരിക്കുന്ന NGO കളെ പൂട്ടിച്ചതും, നോട്ട് നിരോധനവും, കള്ളക്കടത്തിനെതിരെ ഉള്ള നടപടിയും ആയപ്പോൾ ദേശ വിരുദ്ധർ സ്വീകരിക്കുന്ന പുതിയ മാർഗ്ഗങ്ങളിൽ ഒന്നാണ് ഈ ചികിത്സാ സഹായം.

പാവപെട്ട രോഗികളുടെ പേരിൽ കോടികൾ വരും. ഈ അക്കൗണ്ട് പരിശോധിച്ചാൽ മനസിലാകും വന്നിരിക്കുന്ന തുകകൾ എല്ലാം ചെറിയ തുകകൾ ആണ്.

വന്നിരിക്കുന്ന പണം സത്യമുള്ളതും നിയമപ്രകാരവും ആണെങ്കിൽ എന്തിനാണ് ഇത്ര ഹാലിളകുന്നത് ? ബാങ്കുകൾ ചോദിക്കുന്ന തെളിവുകൾ ഹാജരാക്കുക . അത്രേ ഉള്ളൂ. ചിലപ്പോൾ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്യും.

എന്തിനാണ് നിങ്ങൾ ഇതിൽ ഇത്രയും ഉഷ്‌ണിക്കുന്നത് ? കേരളം 100% ബാങ്കിംഗ് ഉള്ള സംസ്ഥാനം ആണ്. ഏതെങ്കിലും രോഗിക്ക് പൈസ വേണമെങ്കിൽ അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പൈസ അയക്കാം.

എന്തായാലും ഈ പൈസ ബാങ്കിന് വേണ്ട . പക്ഷെ ഇടപാടുകൾ സുതാര്യം ആകണം . അതല്ലാതെ ഒരു പണിയും നടക്കില്ല.

ബാങ്കിന്റെ സോഷ്യൽ മീഡിയ പേജിൽ കയറി തെറിവിളിച്ചാൽ നിങ്ങൾ പറയുന്നത് പോലെ ചെയ്യുമെന്ന് കരുതിയോ? കാലം മാറി. വോട്ട് ബാങ്ക് ഭയക്കാത്തവർ ആണ് കേന്ദ്രം ഭരിക്കുന്നത് . അതുകൊണ്ട് വിരട്ടലും ഗുണ്ടായിസവും, തെറിവിളിയും ഒന്നും ചെലവാകില്ല.

ഫാസിസം അല്ലാതെ ഇതിനെ എങ്ങനാ വിശേഷിപ്പിക്കുക? അക്കൗണ്ടിൽ വന്ന പണം എവിടെ നിന്ന്? അത് ആർക്ക് കൊടുത്തു എന്നതിനൊക്കെ കണക്ക് കാണിക്കണം പോലും. മതേതര ഇന്ത്യ ലജ്ജിക്കട്ടെ. ഈ ഫാസിസ്റ്റ് ഭരണത്തെ നമ്മുക്ക് തൂത്തെറിയണം.

ഇന്ത്യൻ ബാങ്കും, ബാങ്ക് ഓഫ് ഇന്ത്യയും രണ്ടും രണ്ടാണ് എന്ന് പോലും അറിയാത്ത ഒരു ഊളയുടെ വിഡിയോ കണ്ട് തെറിപ്പാട്ടുമായി ഇറങ്ങിയ മന്ദബുദ്ധികളെ, നിങ്ങൾ ഒരു ഉപകാരം ചെയ്തു, ഇനി ചികിത്സാ സഹായം എന്ന പേരിൽ വരുന്ന ഇടപാടുകളും കേന്ദ്ര സർക്കാർ കർശനമായി നിരീക്ഷിക്കും.

ഇത് പുതിയ ഇന്ത്യ ആണ്. രാജ്യത്ത് പഴയതുപോലെ സമാന്തര സാമ്പത്തിക വ്യവസ്ഥ ഉണ്ടാക്കാൻ വീണ്ടും അനുവദിക്കില്ല. എല്ലാ സാമ്പത്തീക ഇടപാടുകളും സുതാര്യമായിരിക്കണം. അതിപ്പോൾ സാക്ഷാൽ കർദിനാൾ തിരുമേനി നടത്തിയാലും.

അതുകൊണ്ടാണല്ലോ മതഭ്രാന്തന്മാർക്കും, ആത്മീയ വ്യാപാരികൾക്കും മോഡി ക്രൂരനും, ദുഷ്ടനും ഒക്കെ ആകുന്നത്.

വീണ്ടും പറയുന്നു ഷുടുക്കളുടെ ഇരവാദവും ബഹളവും ഒന്നും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയിൽ not walking (നടക്കില്ല). അതുകൊണ്ട് ഇമ്രാൻ കുഞ്ഞുങ്ങൾ ബാങ്ക് പറയുന്ന രേഖകൾ ഹാജരാക്കി ബാക്കിയുള്ള തുക പിൻവലിച്ചാട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button