തുടർച്ചയായി 16 ദിവസങ്ങളായി സൂര്യന്റെ മുഖത്ത് പാടുകളൊന്നുമില്ലാത്തത് നാസ ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നു. മുഖത്ത് പൊട്ടോ പാടോ ഇല്ലാത്ത ഈ കാലത്തില്‍ സൂര്യനില്‍ നിന്നും കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നും ഇത് സാറ്റലൈറ്റുകളേയും വ്യോമഗതാഗതത്തേയും ബാധിച്ചേക്കാമെന്നതാണ് കാരണം. ഓരോ 11 വര്‍ഷത്തിലും സംഭവിക്കുന്ന സോളാര്‍ മിനിമം എന്ന പ്രതിഭാസമാണിതെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഇതിന് വിപരീതമായി സോളാര്‍ മാക്‌സിമം എന്നറിയപ്പെടുന്ന മറ്റൊരു പ്രതിഭാസവും സംഭവിക്കാറുണ്ട്. ആ കാലത്ത് ജൂപ്പിറ്റര്‍ ഗ്രഹത്തോളം വലുപ്പമുള്ള സണ്‍ സ്‌പോട്ടുകള്‍ സൂര്യനില്‍ കാണാറുണ്ട്.
അതേസമയം ഈ പ്രതിഭാസം ഭൂമിയിലെ ജീവന് നേരിട്ട് ഭീഷണിയാകില്ലെന്നാണ് സൂചന. ചിലപ്പോള്‍ ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുണ്ട്. ഇവ ഭൂമിയുടെ കാലാവസ്ഥയേയും ബാധിക്കും. 1650 മുതല്‍ 1710 വരെ നീണ്ടു നിന്ന സോളാര്‍ മിനിമം പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്ത് ഭൂമി അതിശൈത്യത്തിലേക്ക് വീണുപോവുകയും ചെയ്തിരുന്നു.
Post Your Comments