ന്യൂഡല്‍ഹി: ഡൽഹിയിൽ കനത്ത പൊടിക്കാറ്റ്. ബുധനാഴ്ച വൈകീട്ടാണ് പൊടിക്കാറ്റ് വീശിയത്. ഇതേ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം തിങ്കളാഴ്ച ഡല്‍ഹിയില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. എന്നാല്‍, വരും ദിവസങ്ങളില്‍ നഗരത്തില്‍ താപനില കുറയുമെന്നാണ് റിപ്പോർട്ട്. രാജസ്ഥാനില്‍ നിന്നുള്ള ഉഷ്ണകാറ്റാണ് ഉത്തരേന്ത്യന്‍ നഗരങ്ങളിലെ കനത്ത ചൂടിന് കാരണം. ഇതിനിടെ വായു കൊടുങ്കാറ്റ് നാളെ ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments