ന്യൂഡല്‍ഹി: പാകിസ്ഥാന്റെ നേതൃത്വത്തില്‍ ജമ്മുകശ്മീരില്‍ പുതിയ വിഘടനവാദി ഗ്രൂപ്പിന് രൂപം നല്‍കിയതായി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ ചിലരെയും കൂട്ടിച്ചേര്‍ത്താണ് പുതിയ ഗ്രൂപ്പ് നിര്‍മിച്ചിരിക്കുന്നത്. ലഷ്‌കര്‍ ഇ തോയ്ബയിലെ മുന്‍ ഭീകരനായ ഇര്‍ഷാദ് അഹമ്മജദ് മാലിക്കാണ് പുതിയ ഗ്രൂപ്പിന്റെ തലവനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായിഎന്‍ഐഎ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ നടത്തിയിരുന്ന ശ്രമങ്ങള്‍ കശ്മീരിലെ ഭീകരര്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കാതിരിക്കാന്‍ ഇടയാക്കിയിരുന്നു. കൂടാതെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവിലുള്ള വിഘടനവാദികളില്‍ പ്രമുഖരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിഘടനവാദ ഗ്രൂപ്പിന് രൂപം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനില്‍ നിന്ന് വിഘടനവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു. ഇതുവഴി ഭീകരസംഘടനകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ലഭിച്ചിരുന്നതെന്നും ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments