ചെന്നൈ: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ വിദ്വേഷ പ്രസംഗത്തിന് തഞ്ചാവൂര്‍ പൊലീസ് കേസെടുത്തു. വിദ്വേഷ പ്രസംഗത്തിലൂടെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ രഞ്ജിത് ശ്രമിച്ചതാണ് കേസ്. ചോള വംശ കാലഘട്ടത്തിലാണ് കീഴാളന്റെ ഭൂമി തട്ടിയെടുക്കപ്പെട്ടതെന്ന പാ രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതരെ ഹിന്ദു മക്കള്‍ കക്ഷി നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തത്. ക്രിസ്തു വര്‍ഷം 985-1014 കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയും ശ്രീലങ്ക-മാല ദ്വീപ് ഭാഗങ്ങളും ഭരിച്ചിരുന്ന ചോള രാജാവായിരുന്നു രാജരാജ ഒന്നാമന്‍.
രാജരാജ ചോളന്‍ ഒന്നാമന്റെ കാലത്താണ് അതസ്ഥിത വിഭാഗക്കാരുടെ ഭൂസ്വത്തുക്കള്‍ മേല്‍ജാതിക്കാര്‍ തന്ത്രപരമായി കൈക്കലാക്കാന്‍ ആരംഭിച്ചതെന്നായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം. ചോളന്മാര്‍ തങ്ങളുടെ വംശമാണെന്ന് സ്ഥാപിക്കാനുള്ള മത്സരം തമിഴ് നാട്ടില്‍ ഇപ്പോഴുണ്ടെന്നും രഞ്ജിത് പറഞ്ഞിരുന്നു. തഞ്ചാവൂരിലെ തിരുപ്പനന്തലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം. ഹിന്ദുമക്കള്‍ കച്ചി എന്ന സംഘടനയുടെ പരാതിയിലാണ് കേസ് രജിസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തില്‍ രഞ്ജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല. രജനികാന്ത് നായകനായ ഹിറ്റ് ചിത്രങ്ങളായ കബാലി, കാല എന്നിവയുടെ സംവിധായകനാണ് രഞ്ജിത്ത്.
Post Your Comments