KeralaLatest NewsNews

ക്രിസ്ത്യാനികളെ ബി.ജെ.പിക്കാര്‍ വേട്ടയാടിയതായി അറിയില്ല: പറയാനുള്ളത് പറയുമെന്ന് പി.സി.ജോർജ്

മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്നം തീരുമെന്നും ഒരു മതക്കാരെയും മോശമായി പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, പ്രതികരണവുമായി മുൻ എം.എൽ.എ പി.സി. ജോർജ്. പറയാനുള്ളത് ആരെയും ഭയക്കാതെ താൻ പറയുമെന്നും നിയമം പാലിക്കുമെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്ത്യാനികളെ ബി.ജെ.പിക്കാര്‍ വേട്ടയാടിയതായി അറിയില്ലെന്നും മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയിൽ പറയുമെന്നും ജോർജ് വ്യക്തമാക്കി.

മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്നം തീരുമെന്നും ഒരു മതക്കാരെയും മോശമായി പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജയിലിൽ കഴിയുന്ന തടവുപുള്ളികളുടെ കാര്യത്തിൽ തനിക്ക് സാധിക്കുന്നത് പോലെ പ്രവർത്തിക്കുമെന്നും റിമാൻഡിൽ വിട്ട ജഡ്ജിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ലോ​കം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക്: മുന്നറിയിപ്പു​മാ​യി ലോ​ക ബാ​ങ്ക്

അതേസമയം, പി.സി ജോർജിനെ തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നു കോടതി വിലയിരുത്തി. 33 വർഷം നിയമസഭാ സാമാജികനായിരുന്നു എന്നതും 72 വയസ്സുണ്ട് എന്ന ഹർജിക്കാരന്റെ അപേക്ഷയും കോടതി കണക്കിലെടുത്തു. ‘പരസ്യ പ്രസ്താവനകൾ നടത്തരുത്, വിദ്വേഷ പ്രസംഗം ആവർത്തിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, ശാസ്ത്രീയ പരിശോധനകൾക്കു വിധേയനാകണം’-തുടങ്ങിയ ജാമ്യ വ്യവസ്ഥകളാണ് കോടതി നിർദ്ദേശിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം എന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button