കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് പിന്നിൽ ഉന്നതരുടെ കൈകൾ ഉണ്ടെന്ന് സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയിൽ നിന്നും മാറ്റിയതോടെയാണ് കടുത്ത പ്രതിഷേധം ഉണ്ടായിരിക്കുന്നത്.
ഡിവൈഎസ്പി സുഭാഷിനെ തൊടുപുഴ വിജിലൻസിലേക്കാണ് മാറ്റിയത്. വിചാരണ ആരംഭിക്കാനിരിക്കുന്ന കേസിൽ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുർബലം ആക്കുമെന്ന് സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു . സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണം ശക്തമാണ്.
Post Your Comments