News

അമേരിക്കന്‍ വ്യോമസേനയില്‍ ഇന്ത്യന്‍ യുവാവിന് മതാചാര പ്രകാരം തലപ്പാവ് വെയ്ക്കാന്‍ അനുമതി

വാഷിങ്ടന്‍ : അമേരിക്കന്‍ വ്യോമസേനയില്‍ ഇന്ത്യന്‍ യുവാവിന് മതാചാര പ്രകാരം തലപ്പാവ് വെയ്ക്കാന്‍ അനുമതി . ടര്‍ബന്‍ ഉപയോഗിക്കുന്നതിനും താടി വളര്‍ത്തുന്നതിനും പ്രീതിന്‍ണ്ടര്‍ സിംഗ് എന്ന യുവാവിന് ആദ്യമായി അനുമതി ലഭിച്ചു. ഇങ്ങനെ അനുമതി ലഭിച്ച ലഭിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് എയര്‍മാന്‍ എന്ന ബഹുമതി ഹര്‍ പ്രീതിന്‍ണ്ടര്‍ സിങ്ങ് സ്വന്തമാക്കി. വാഷിങ്ടന്‍ എയര്‍ഫോഴ്‌സ് ബേസില്‍ ചീഫ് ക്രൂവായ സിങ്ങിന് മതപരമായ വിശ്വാസത്തിനനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതു ചരിത്രത്തിന്റെ ഭാഗമാകും

സിക്ക് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് വെളിപ്പെടുത്തല്‍. 2017 ല്‍ സര്‍വീസിലുണ്ടായിരുന്ന ആദ്യ സിക്ക് ബാച്ചിന് ഈ അനുമതി നിഷേധിച്ചിരുന്നു. അടുത്തയിടെയാണ് യുഎസ് കരസേനയിലുള്ള സിക്ക് മത വിശ്വാസികള്‍ക്കും, മുസ്ലിം മതവിശ്വാസികള്‍ക്കും അവരുടെ മതവിശ്വാസ മനുസരിച്ച് വസ്ത്രധാരണം ചെയ്യുന്നതിന് അനുമതി ലഭിച്ചത്.

മുസ്ലിം എയര്‍ഫോഴ്‌സ് ഓഫിസര്‍ക്ക് ഹിജാമ്പ് ധരിക്കാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് സിക്ക് സമുദായംഗമായ ഹര്‍ പ്രീതിന്‍ണ്ടര്‍ സിങ് ആവശ്യം ഉന്നയിച്ചത്. മതവിശ്വാസം കാത്തു സൂക്ഷിച്ചു രാജ്യത്തെ സേവിക്കുവാനുള്ള അവസരം നല്‍കണമെന്ന് എസിഎന്‍യു സീനിയര്‍ സ്റ്റാഫ് അറ്റോര്‍ണി ഹെതര്‍ വീവര്‍ അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button