CricketLatest NewsSports

ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ പ്രത്യേക ആഘോഷം; പാക് ടീം മാനേജരുടെ വിശദീകരണം ഇങ്ങനെ

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ പ്രത്യേക ആഘോഷം നടത്താന്‍ പാക് ടീം ഐസിസിയുടെ അനുമതിയ തേടിയെന്ന വാര്‍ത്തയ്ക്ക് പാക് ക്രിക്കറ്റ് ടീം മാനേജര്‍ തലത് അലിയുടെ വിശദീകരണം. ഇത്തരത്തിലൊരു ആഘോഷത്തിനും തങ്ങള്‍ പദ്ധതിയിട്ടിട്ടില്ലെന്നും അങ്ങനെ ഒരു നിര്‍ദശം ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും തലത് അലി മാധ്യമങ്ങളോട് വ്യക്തമാക്കി.മാധ്യമങ്ങള്‍ വെറുതെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും തലത് അലി പറഞ്ഞു.

പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചതായി
പാക് വെബ്‌സൈറ്റായ ‘പാക് പാഷ’ന്റെ എഡിറ്റര്‍ സാജ് സിദ്ധിഖ് ആയിരുന്നു
ട്വീറ്റ് ചെയ്തത്. ധോണിയുടെ ബലിദാന്‍ ഗ്ലൗസിനുള്ള മറുപടിയായായും പ്രത്യേക രീതിയിലുള്ള വിക്കറ്റ് ആഘോഷം നടത്തണമെന്ന് സര്‍ഫ്രാസ് ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പാക് താരങ്ങള്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത് എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പാണ് പാക് താരങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്നും അതിനുശേഷം താരങ്ങള്‍ അദ്ദേഹവുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും തലത് അലി പറഞ്ഞു.

പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍  കളിക്കുന്നതെന്നും മറ്റേതൊരു ടീമിനെതിരായ മത്സരം പോലെ തന്നെയാണ് തങ്ങള്‍ക്ക് ഇന്ത്യക്കെതിരായ മത്സരമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും ഇന്ത്യക്കെതിരായ മത്സരം പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ അതില്‍ ക്രിക്കറ്റ് മാത്രമെയുള്ളു, രാഷ്ട്രീയമില്ലെന്നും തലത് അലി വ്യക്തമാക്കി. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് വിഖ്യാതമായ ഇന്ത്യ-പാക് മത്സരം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button