KeralaLatest NewsIndia

മഴ കനക്കുന്നു , തീരപ്രദേശങ്ങൾ വെള്ളത്തിനടിയിൽ ;കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ ദേശീയ പാത ഉപരോധിച്ചു

കടൽഭിത്തിയില്ലാത്തതിനെത്തുടർന്ന് ചെല്ലാനം മറുവക്കാടും വെള്ളം കയറി.

കൊല്ലം : മഴ കനത്തതോടെ തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം ശക്തമായി . തങ്കശേരി പുലിമൂട്ടിൽ കൂറ്റൻ തിരമാല അടിച്ചു കയറി 17 കാരനെ കാണാതായി . തങ്കശ്ശേരി സ്വദേശി ആഷിക്കിനെയാണ് കാണാതായത് . ഇന്ന് വൈകിട്ട് പുലിമുട്ടിൽ കൂട്ടുകാർക്കൊപ്പം നടക്കാനിറങ്ങിയതാണ് ആഷിക്ക് . ഇവർക്ക് മേൽ തിരമാല അടിച്ച് കയറുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു . ആഷിക്കിനായി തെരച്ചിൽ തുടരുന്നു .

കടൽഭിത്തിയില്ലാത്തതിനെത്തുടർന്ന് ചെല്ലാനം മറുവക്കാടും വെള്ളം കയറി. പ്രദേശത്തെ 50ഓളം വീടുകളിലാണ് വെള്ളം കയറിയത് . റോഡിൽ 400 മീറ്ററോളം ദൂരത്തിൽ വെള്ളമൊഴുകിക്കൊണ്ടിരിക്കുകയാണ്. റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതവും താറുമാറായി .ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അമ്പലപ്പുഴയിൽ കടൽക്ഷോഭം രൂക്ഷമായതോടെ തീരദേശത്തെ ജനങ്ങൾ ദേശീയപാത ഉപരോധിച്ചു. കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ച് കാക്കാഴം മേല്പാലത്തിനു സമീപമാണ് ഉപരോധം . ഇതിനെത്തുടർന്ന് ആലപ്പുഴ ജില്ലാ കലക്ടർ സുഹാസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി .

shortlink

Related Articles

Post Your Comments

Related Articles


Back to top button