വാഷിങ്ടണ്‍ : കഞ്ചാവ് ഉപയോഗം വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനം. ഗര്‍ഭധാരണത്തിനുള്ള സാധ്യതകളെ ബാധിക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട്. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഞ്ചാവ് ഉപയോഗിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് കുറവായിരിക്കുമെന്നതാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ബീജത്തിന്റെ അളവ് 29 ശതമാനം വരെ കുറയുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയത്.
കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീകളില്‍ ഓവുലേഷന്‍ വൈകുന്നതിനോ ഓവുലേഷന്‍ നടക്കാതിരിക്കാനോയുള്ള സാധ്യതകളും വളരെ കൂടുതലാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും കഞ്ചാവ് ഉപയോഗിച്ച സ്ത്രീകളിലാണ് ഈ സാധ്യത കൂടുതല്‍.
കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന ടെട്രാഹൈഡ്രോകന്നാബിനോള്‍ ഹൈപ്പോതലാമസ്, പിറ്റിയൂട്ടറി ഗ്രന്ഥി, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ (സ്ത്രീകളിലും പുരുഷന്‍മാരിലും) യാണ് ബാധിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments