Latest NewsInternational

85 പേരെ കൊലപ്പെടുത്തിയ മുന്‍ നഴ്സിനു ശിക്ഷ വിധിച്ചു

ബെര്‍ലിന്‍: അഞ്ചുവര്‍ഷത്തിനിടെ 85 പേരെ കൊലപ്പെടുത്തിയ മുന്‍ നഴ്സിനു ശിക്ഷ വിധിച്ചു. ജര്‍മനിയിൽ ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ നടത്തിയ നില്‍സ് ഹോഗേലിനെ(42) മരണം വരെ തടവുശിക്ഷയാണ് വിധിച്ചത്. 2000-2005 കാലയളവില്‍ ആശുപത്രിയിലെത്തിയ 34 മുതല്‍ 96 വയസ്സുവരെയുള്ള രോഗികളെ ഒന്നിലധികം മരുന്നുകള്‍ കുത്തിവെച്ചാണ് ഇയാൾ ഈ കൊലപാതകങ്ങളെല്ലാം നടത്തയത്. 2008-ല്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ രോഗിക്ക് മരുന്ന് നല്‍കിയതിന്‍റെ പേരില്‍ ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ഏഴ് വർഷം ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button