Latest NewsKerala

സംസ്ഥാനത്തെ വിവിധ ജില്ലാ കളക്ടര്‍മാരെ മാറ്റി നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലാ കളക്ടര്‍മാർക്ക് സ്ഥലമാറ്റം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാനുള്ള തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹുവിനെ തിരുവനനതപുരത്തേക്ക് മാറ്റി നിയമിച്ചു. ജില്ലാ കളക്ടറായിരുന്ന കെ.വാസുകി ആറ് മാസത്തെ അവധിയില്‍ പോയതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് പുതിയ കളക്ടറെ നിയമിച്ചത്.   പകരം കെ. ഗോപാലകൃഷ്ണനെ പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിച്ചു. കൊല്ലം ജില്ലാ കളക്ടറായി എസ്. ഷാനവാസും, കണ്ണൂര്‍ ജില്ലാ കളക്ടറായി ടിവി സുഭാഷും, ആലപ്പുഴയിൽ അദീന അബ്‌ദുള്ളയും നിയമിതനായി. പുതിയ ലാന്‍ഡ് റവന്യൂ കമ്മീഷണറായി യുവി ജോസിന് പകരം സിഎ ലതയെ നിയമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button