വിജയവാഡ: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ബിജെപി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി എംപിയും വക്താവുമായ ജി.വി.എല്‍ നരസിംഹ റാവു ആന്ധ്ര മുഖ്യമന്ത്രി ജഗനെ സന്ദര്‍ശിച്ചു. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. എന്നാല്‍ ഇതുവരെ ഝഗന്‍ വാഗ്ദാനം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം വിഷയം സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം തീരുമാനമെടുക്കുമെന്നാണ് ജഗന്‍ അറിയിച്ചിരിക്കുന്നത്. അഞ്ചില്‍ നാല് ഭൂരിപക്ഷം നേടിയാണ് വൈഎസ്എസ് ആര്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ ജയിച്ചത്. കൂടാതെ ന്യൂനപക്ഷ വോട്ടുകളും പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. അതുകൊണ്ടു തന്നെ ബിജെപിയുടെ ഏഓഫര്‍ തിടുക്കപ്പെട്ട് സ്വീകരിക്കണ്ട എന്നാണ് ജഗന്റെ നിലപാട്.
നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 15ന് ഡല്‍ഹിയിലെത്തുന്ന ജഗന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ഇതിനു ശേഷം തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
ലോക്‌സഭയില്‍ ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുള്ള കക്ഷിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും. 22 എംപിമാരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്.
Post Your Comments