നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്‍ക്കേ ഉള്ള ഒരു ശീലമായിരുന്നു തിളപ്പിച്ചാറിയ ജീരകവെള്ളം കുടിക്കുന്നത്. ദാഹത്തിന് ഇടക്കിടെ കുടിക്കുന്നതും ഭക്ഷണശേഷം കുടിക്കാന്‍ നല്‍കിയിരുന്നതുമൊക്കെ ഈ വെള്ളമാണ്. എന്നാല്‍ കാലക്രമേണ ജീരകവെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു. പലരും വിപണിയില്‍ ലഭിക്കുന്ന ദാഹശമനികളിലേക്ക് മാറി. എന്നാല്‍ ജീരകവെള്ളത്തിന്റെ ഗുണം മറ്റൊന്നിനുമില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. ജീരകവെള്ളം കുടിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ മഴക്കാലത്ത് ജീരകവെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ജീരകവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റ തുലനം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
ഭക്ഷണത്തിനൊപ്പം ജീരകവെളളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. ദഹനപ്രശ്നമുള്ളവരും ഇടയ്ക്കിടെ ജീരകവെള്ളം കുടിക്കുന്നത് ഏറെ ഉത്തമമാണ്. നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്ക്ക് ഇടയ്ക്കിടെ ജീരകവെള്ളം കുടിക്കുന്നതിലൂടെ പരിഹാരം കാണാന്‍ കഴിയും. ഇരുമ്പിന്റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്നത്തിന് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.
ജീരകവെള്ളം ശീലമാക്കുന്നത് ശരീരഭാരവും വണ്ണവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. ചര്‍മ്മ സംരക്ഷണത്തിനും ജീരകം ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാനും സഹായിക്കും.
Post Your Comments