Latest News

ബിഗ് ബി വാക്കുപാലിച്ചു; 2100 കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ അടച്ച് തീര്‍ത്തു

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ പാലിച്ചു. ബീഹാറിലെ 2100 കര്‍ഷകരുടെ കടമാണ് ബിഗ് ബി അടച്ചു തീര്‍ത്തത്. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയാണ് അമിതാഭ് ബച്ചന്‍ 2100 കര്‍ഷകരുടെ ബാധ്യത വീട്ടിയത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ആയിരത്തോളം കര്‍ഷകരുടെ ബാധ്യതയും ഇതുപോലെ അദ്ദേഹം അടച്ചു തീര്‍ത്തിരുന്നു. ബീഹാറിലെ കര്‍ഷകരുടെ കടം വീട്ടിയ കാര്യം അമിതാഭ് ബച്ചന്‍ തന്നെയാണ് ബ്ലോഗിലൂടെ അറിയിച്ചത്. അതേസമയം പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യുമെന്ന വാഗ്ദാനം ഇനി നിറവേറ്റാനുണ്ടെന്നും ബച്ചന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button