Latest NewsIndia

താജ്മഹലില്‍ കറങ്ങി നടക്കുന്നതിന് കൂച്ചുവിലങ്ങ് മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ടിറങ്ങണം

ആഗ്ര: ടിക്കെറ്റെടുത്ത് മണിക്കൂറുകളോളം താജ്മഹലിനുള്ളില്‍ ചുറ്റിക്കറങ്ങാമെന്നാണെങ്കില്‍ ഇനി അത് നടക്കില്ല. സന്ദര്‍ശനസമയം മൂന്ന് മണിക്കൂറായി ചുരുക്കിയുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അധിക ഫീസ് ഈടാക്കും.

അനധികൃത പ്രവേശനം തടയുന്നതിന് ടേണ്‍സ്റ്റൈല്‍ ഗേറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു. കിഴക്ക്, പടിഞ്ഞാറ് പ്രവേശന പോയിന്റുകളില്‍ 7 ടണ്‍സ്‌റ്റൈല്‍ ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിദേശികള്‍ക്കായി പ്രത്യേക പ്രവേശന കവാടവുമുണ്ട്. താജ്മഹല്‍ കാണാനുളള്ള അനുമതി മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കുന്ന പ്രവേശനപ്പാസുകള്‍ വഴി മാത്രമാണ്. അതേസമയം ഇതില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് കൗണ്ടറിലെത്തി അധിക ഫീസ് നല്‍കി ടിക്കറ്റ് റീ ചാര്‍ജ് ചെയ്‌തെടുക്കാമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എസ്എസ്‌ഐ) സൂപ്രണ്ട് ബസന്ത് കുമാര്‍ പറഞ്ഞു.

നേരത്തെ, രാവിലെ സൂര്യോദയത്തിന് അരമണിക്കൂര്‍ മുമ്പ് മുതല്‍ വൈകുന്നേരം അസ്തമയത്തിന് അരമണിക്കൂര്‍ മുമ്പ് വരെ സന്ദര്‍ശകര്‍ക്ക് ഇവിടെ സമയം ചെലഴവിക്കാമായിരുന്നു. അതേസമയം പുതിയ തീരുമാനത്തില്‍ സന്ദര്‍ശകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കുറച്ചുസമയം സ്വസ്ഥമായി ചെലവഴിക്കാനാണ് ഇവിടെ വരുന്നത്, എന്നാല്‍ അതിന് അധിക ഫീസ് നല്‍കേണ്ടി വരികയാണെങ്കില്‍ ഇവിടേക്ക് തന്നെ വരണമോ എന്ന് രണ്ടുതവണ ചിന്തിക്കുമെന്ന് സന്ദര്‍ശകരില്‍ ചിലര്‍ പറഞ്ഞു.

വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇന്‍ഡ്യക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ 10 മടങ്ങ് അധികം തുകയാണ് പ്രവേശനത്തിനായി നല്‍കേണ്ടി വരുന്നത്. താജ്മഹലിന്റെ മോശം അറ്റകുറ്റപ്പണികള്‍ക്ക് യുപ്ി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. സ്മാരകം സംരക്ഷിക്കുന്നതില്‍ ഗൌരവതരമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ താജ്മഹലിന്റെ പുനരുദ്ധാരണത്തിനുള്ള കരട് മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button