Latest NewsKerala

യോഗിയും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്; വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എതിര്‍പ്പ് ഉന്നയിക്കുന്നവരോട് യോഗി ആദിത്യനാഥിനുള്ള അതേ സമീപനം തന്നെയാണ് പിണറായി വിജയനുമുള്ളത്. നിയമസഭയിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നടക്കുന്ന ഭരണം ഏകാധിപത്യവും ഫാസിസവുമാണ്. പൊലീസിനെ ഉപയോഗിച്ച്‌ രാഷ്ട്രീയ വൈരികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ യു ഡി എഫ് ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട് കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വമായ നീക്കം നടത്തുന്നുണ്ട്. കേസ് അന്വേഷിക്കുന്ന സംഘത്തെ മൂന്ന് തവണ മാറ്റി. പ്രതികളെ എന്ത് വിലകൊടുത്തും രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സിബി ഐ അന്വേഷണത്തെ ഭയക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെയും ശുഹൈബിന്റെയും അടക്കം മിക്ക കൊലപാതകങ്ങളും നടത്തിയത് ഒരേ രീതിയിലാണെന്നും ഈ അക്രമി സംഘങ്ങളെ രക്ഷിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button