പാക് അധീന കാശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയെന്ന പാകിസ്ഥാന്റെ അവകാശവാദം പരിശോധിക്കാന്‍ ഒരു വഴിയുമില്ലെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന്റെ കര്‍ശനമായ നിരീക്ഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഭീകരവാദികള്‍ക്ക് അവസരങ്ങള്‍ നല്‍കില്ലെന്നും അതിര്‍ത്തിയില്‍ കര്‍ശനമായ ജാഗ്രതയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ അടച്ചുപൂട്ടി എന്നതില്‍ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സൈനികമേധാവി. സൈന്യം സംഘടിപ്പിച്ച മള്‍ട്ടി സിറ്റി ടൂറിന്റെ ഭാഗമായി ജമ്മുകാശ്മീരില്‍ നിന്ന് എത്തിയ 140 കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന നിയന്ത്രണരേഖക്ക് സമീപമുള്ള പ്രധാന ഭീകരപ്രവര്‍ത്തനപരീശിലനകേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭീകരവിരുദ്ധ നിരീക്ഷക സമിതിയായ എഫ്എടിഎഫിന്റെ യോഗം അടുത്തയാഴ്ച്ച ചേരാനിരിക്കെയാണ് പാകിസ്ഥാന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. യോഗം പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹമാണ് പാകിസ്ഥാനെ അടിയന്തരനടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കരുതുന്നു.
Post Your Comments